കോട്ടയം ജില്ലയില്‍ 2214 പേര്‍ക്ക് കൊവിഡ്
രോഗം ബാധിച്ചവരില്‍ 795 പുരുഷന്‍മാരും 759 സ്ത്രീകളും 260 കുട്ടികളും ഉള്‍പ്പെടുന്നു.
കോട്ടയം: കോട്ടയം ജില്ലയില്‍ 2214 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2187 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 11 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 27 പേര്‍ രോഗബാധിതരായി. പുതിയതായി 12591 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 17.58 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 795 പുരുഷന്‍മാരും 759 സ്ത്രീകളും 260 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 276 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
2198 പേര്‍ രോഗമുക്തരായി. 8914 പേരാണ് നിലവില്‍ ചികിൽസയിലുള്ളത്. ഇതുവരെ ആകെ 272193 പേര്‍ കോവിഡ് ബാധിതരായി. 259494 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 49883 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.