കോട്ടയം ജില്ലയിൽ 1780 പേർക്ക് കൊവിഡ്; 1611 പേർക്ക് രോഗമുക്തി
രോഗം ബാധിച്ചവരിൽ 785 പുരുഷൻമാരും 720 സ്ത്രീകളും 275 കുട്ടികളും ഉൾപ്പെടുന്നു.
കോട്ടയം: ജില്ലയിൽ 1780 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1763 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 13 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 19 പേർ രോഗബാധിതരായി. 1611 പേർ രോഗമുക്തരായി. പുതിയതായി 9095 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.57 ശതമാനമാണ്.
രോഗം ബാധിച്ചവരിൽ 785 പുരുഷൻമാരും 720 സ്ത്രീകളും 275 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 290 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 9095 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ ആകെ 278294 പേർ കൊവിഡ് ബാധിതരായി. 266164 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 50609 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.