മാള പഞ്ചായത്ത് ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കണമെന്നും അടിയന്തിരമായി അപകടഭീഷണി പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു.

Update: 2020-03-05 17:07 GMT

മാള: മാള ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ അടര്‍ന്നു വീണു. ആളപായം ഇല്ല. വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നനിടത്താണ് കോണ്‍ക്രീറ്റ് വീണത്. കഴിഞ്ഞ ദിവസം പകല്‍ തിരക്കൊഴിഞ്ഞ സമയത്താണ് സംഭവം.

അതേ സമയം കോണ്‍ക്രീറ്റ് മേല്‍ക്കൂര പലയിടത്തും വിണ്ടുകീറിയ നിലയിലാണ്. ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണിത്. നേരത്തേ മേല്‍ക്കൂര അടര്‍ന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. മാള ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തില്‍ നിരവധി സ്ഥാപനങ്ങള്‍ വാടക നല്‍കി പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടംഅറ്റകുറ്റപണി യഥാസമയം നടത്താന്‍ പദ്ധതി കണ്ടെത്തിയിട്ടില്ല. സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കണമെന്നും അടിയന്തിരമായി അപകടഭീഷണി പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു.

Tags:    

Similar News