സഞ്ചരിക്കുന്ന ആശുപത്രി അന്നമനട ഗ്രാമപ്പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു
പൊതുഗതാഗതവും മറ്റു സൗകര്യങ്ങളും ഇല്ലാതെ പാവപ്പെട്ട നിരവധി രോഗികളാണ് വൈദ്യസഹായവും മരുന്നും കൃത്യമായി ലഭിക്കാതെ വീടുകളില്‍ കഴിയുന്നത്. അത്തരം രോഗികളുടെ വീടുകളില്‍ നേരിട്ടെത്തി പരിശോധിച്ച് മരുന്നുകള്‍ നല്‍കുന്ന പദ്ധതിയാണിത്.
മാള: സഞ്ചരിക്കുന്ന ആശുപത്രി അന്നമനട ഗ്രാമപ്പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരമാണ് സഞ്ചരിക്കുന്ന ആശുപത്രി മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒരുക്കുന്നത്.
പൊതുഗതാഗതവും മറ്റു സൗകര്യങ്ങളും ഇല്ലാതെ പാവപ്പെട്ട നിരവധി രോഗികളാണ് വൈദ്യസഹായവും മരുന്നും കൃത്യമായി ലഭിക്കാതെ വീടുകളില്‍ കഴിയുന്നത്. അത്തരം രോഗികളുടെ വീടുകളില്‍ നേരിട്ടെത്തി പരിശോധിച്ച് മരുന്നുകള്‍ നല്‍കുന്ന പദ്ധതിയാണിത്. മാമ്പ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിനാണ് സഞ്ചരിക്കുന്ന ആശൂപത്രിയുടെ അന്നമനടയിലെ ചുമതല. മാള ഹോളിഗ്രേസ് സ്‌കൂള്‍ ബസിലാണ് ആശൂപത്രി സജ്ജമാക്കിയത്.
മരുന്നും മറ്റ് അവശ്യ സാധനങ്ങളും വാങ്ങാന്‍ മാമ്പ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മൂന്ന് ലക്ഷം രൂപ പ്രത്യേകമായി അനുവദിച്ചിട്ടുള്ളതായി എംഎല്‍എ പറഞ്ഞു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, വൈസ് പ്രസിഡന്റ് ടി കെ ഗോപി, ടി വി ഭാസ്‌ക്കരന്‍, ബിജു, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഫെനി തോമസ്, ബേബി പൗലോസ് എന്നിവര്‍ പങ്കെടുത്തു.