സഞ്ജിത്തിനെ കൊലപ്പെടുത്തിയത് 5 പേര്‍ ചേര്‍ന്ന്; മൂന്നുപേര്‍ സഹായികള്‍: റിമാന്‍ഡ് റിപോര്‍ട്ട്
അഞ്ച് പേർ ചേർന്നാണ് കൊല നടത്തിയത്. ഇവർക്ക് സഹായം നൽകാനായി മറ്റ് മൂന്ന് പേർ കൂടിയുണ്ടായിരുന്നു.
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് അഞ്ച് പേർ ചേർന്നെന്ന് റിമാൻഡ് റിപോർട്ട്. മൂന്ന് പേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു. സംഭവത്തിൽ എട്ട് പ്രതികളുണ്ടെന്ന് ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയിലും പറയുന്നുണ്ട്. പ്രതികൾ സഞ്ചരിച്ച കാർ ഓടിച്ചയാളുടെ കുറ്റസമ്മതമൊഴിയാണ് റിമാൻഡ് റിപോർട്ടിലുള്ളത്.
അഞ്ച് പേർ ചേർന്നാണ് കൊല നടത്തിയത്. ഇവർക്ക് സഹായം നൽകാനായി മറ്റ് മൂന്ന് പേർ കൂടിയുണ്ടായിരുന്നു. നാല് പേർ കാറിൽ നിന്നിറങ്ങി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് തിരിച്ചുപോയതെന്നും കുറ്റസമ്മതമൊഴിയിൽ പറയുന്നുണ്ട്.
നവംബർ 15-ന് രാവിലെ ഒമ്പതുമണിയോടെയാണ് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശിയായ സഞ്ജിത്ത് കൊല്ലപ്പെട്ടത്. പതിനഞ്ച് വെട്ടാണ് ശരീരത്തിലുണ്ടായിരുന്നത്. കൊലപാതക ശ്രമം അടക്കമുള്ള പതിനൊന്നോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് സഞ്ജിത്ത്.