കുട്ടികൾ പഞ്ചാരിയിൽ അരങ്ങ് തകര്‍ത്ത് കൈയടക്കിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി

ഗുരുതിപ്പാല ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഭജന മണ്ഡപത്തിൽ പഠിച്ച വിദ്യാർഥികൾ അവിടെത്തന്നെ അരങ്ങേറ്റം കുറിക്കുകയായിരുന്നു.

Update: 2022-07-12 18:44 GMT

മാള: കുട്ടികൾ പഞ്ചാരിയിൽ അരങ്ങ് തകര്‍ത്ത് കൈയടക്കിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. അവധി കാലത്തെ തുടർച്ചയായ പരിശീലനത്തിനെ തുടർന്നാണ് 14 കുട്ടികള്‍ പഞ്ചാരിയില്‍ അരങ്ങേറ്റം കുറിച്ചത്. നാലുമാസത്തെ പരിശീലന ശേഷമാണ് കുട്ടികൾ അരങ്ങേറിയത്.

ഗുരുതിപ്പാല ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഭജന മണ്ഡപത്തിൽ പഠിച്ച വിദ്യാർഥികൾ അവിടെത്തന്നെ അരങ്ങേറ്റം കുറിക്കുകയായിരുന്നു. കെ എസ് മഹീന്ദ്ര സേനയാണ് ഒമ്പതു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളെ പരിശീലിപ്പിച്ചത്. അഞ്ച് പെൺകുട്ടികൾ അടക്കമുള്ളവരാണ് ഒന്നേമുക്കാല്‍ മണിക്കൂർ വരെ കൊട്ടിക്കയറിയത്. കാഴ്ചക്കാരിൽ ഇത് ആവേശം ഉണർത്തിയത് കുട്ടികളിൽ ഒരുപാട് ആഹ്ലാദത്തിനിടയാക്കി. 

Similar News