മാള കാർമ്മൽ കോളജിൽ റൂസ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
റൂസ പദ്ധതി പ്രകാരം രണ്ട് കോടിയാണ് കോളജിന് അനുവദിച്ചത്. ഈ ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം, ലാബുകളുടെ നവീകരണം, ക്ലാസ് മുറികൾ, സോളാർ പ്ലാന്റ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സമയബന്ധിതമായി പൂർത്തീകരിച്ചത്.
തൃശൂർ: മാള കാർമ്മൽ കോളജിൽ റൂസ ഫണ്ട് വിനിയോഗിച്ച് പൂർത്തീകരിച്ച വിവിധ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.
റൂസ പദ്ധതി പ്രകാരം രണ്ട് കോടിയാണ് കോളജിന് അനുവദിച്ചത്. ഈ ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം, ലാബുകളുടെ നവീകരണം, ക്ലാസ് മുറികൾ, സോളാർ പ്ലാന്റ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സമയബന്ധിതമായി പൂർത്തീകരിച്ചത്.
ഉദ്ഘാടന ചടങ്ങിൽ ചാലക്കുടി എം പി ബെന്നി ബെഹനാന്‍, കൊടുങ്ങല്ലൂർ എംഎൽഎ വിആർ സുനിൽകുമാർ, സിഎംസി ഉദയ പ്രൊവിൻസ് ജനറൽ കൗൺസിലർ ഡോ. സി റോസ് മേരി സിഎംസി, ഉദയ പ്രൊവിൻസ് എഡ്യുക്കേഷണൽ കൗൺസിലർ സി ടെസ് ലിൻ സിഎംസി, കാർമ്മൽ കോളജ് പ്രിൻസിപ്പാൾ ഡോ. സി കാതറിൻ സിഎംസി, നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സംസ്ഥാന നിർമ്മിതി കേന്ദ്ര റീജിയണൽ എഞ്ചിനീയർ സതീദേവി, കോളജ് റൂസ കോ - ഓർഡിനേറ്റർ ഡോ. റോഷ്ണി തുമ്പക്കര തുടങ്ങിയവർ സംസാരിച്ചു.