ബാണാസുര സാ​ഗർ ഡാമിന്റെ ഷട്ടർ തിങ്കളാഴ്ച്ച തുറക്കും

നിലവിൽ ഡാമിലെ ജലനിരപ്പ് 774.30 മീറ്ററാണ്. ഡാമിൻ്റെ പൂർണ്ണ സംഭരണ ജലനിരപ്പ് 775.60 മീറ്ററാണ്.

Update: 2020-09-19 17:10 GMT

കൽപ്പറ്റ: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ ഡാമിൻ്റെ ഷട്ടർ തിങ്കളാഴ്ച്ച തുറക്കും. ഡാമിന്റെ അപ്പർ റൂൾ ലെവലായ 775.00 മീറ്റർ തിങ്കളാഴ്ച്ച മറികടക്കാൻ സാധ്യതയുള്ളതിനാൽ ഉച്ചയ്ക്ക് മൂന്നിന് ശേഷം ഡാമിൻ്റെ ഷട്ടറുകൾ 50 ക്യുബിക് മീറ്റർ വരെ തുറന്നു വിടുന്നതാണ്.

അതിനാൽ ഡാമിൻ്റെ താഴ്വാരത്തെ കമാൻതോട്, പനമരം പുഴ എന്നിവയിലെ ജലനിരപ്പ് 60 സെ.മി. മുതൽ 25 സെ.മി. വരെ ഘട്ടം ഘട്ടമായി ഉയരാൻ സാധ്യതയുണ്ട്. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. നിലവിൽ ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് 774.30 മീറ്ററാണ്. ഡാമിൻ്റെ പൂർണ്ണ സംഭരണ ജലനിരപ്പ് 775.60 മീറ്ററാണ്.

Similar News