സഹൃദയ കോളജും നാറ്റ്പാക്കും സഹകരിക്കാന്‍ ധാരണ

ഇതുവഴി സഹൃദയയിലെ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പരിശീലനവും മികച്ച വരുമാനവും ലഭ്യമാകും.

Update: 2022-02-19 16:04 GMT

മാള: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍റ് റിസര്‍ച്ച് സെന്ററും (നാറ്റ്പാക്ക്) സഹൃദയ എഞ്ചിനീയറിങ് കോളജും സഹകരിച്ച് പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികളുടെ പ്രൊജക്ടുകള്‍, ഗവേഷണം, നാറ്റ്പാക്കിന്റെ വിവിധ സര്‍വേകള്‍, ലാബുകളിലെ പരിശീലനം, വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് തുടങ്ങി വിവിധ രംഗങ്ങളിലാണ് സഹൃദയയും നാറ്റ്പാക്കുമായി സഹകരണം.

ഇതുവഴി സഹൃദയയിലെ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പരിശീലനവും മികച്ച വരുമാനവും ലഭ്യമാകും. സര്‍ക്കാര്‍ അംഗീകൃത മെറ്റീരിയല്‍ ടെസ്റ്റ് ലാബ്, വെള്ളത്തിന്റെ ഗുണ നിലവാര പരിശോധനാ ലാബ്, കെട്ടിടങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍, സ്ട്രക്ചറല്‍ ഡിസൈന്‍, മണ്ണ് പരിശോധന ലാബ്, സര്‍വേ തുടങ്ങി നിരവധി വിഭാഗങ്ങള്‍ പൊതുജനത്തിനായി സഹൃദയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാറ്റ്പാക്ക് സീനിയര്‍ സയന്റിസ്റ്റ് വി എസ് സജ്ഞയ് കുമാറും സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പാറേമാനും പങ്കാളിത്ത പത്രിക കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, സിവില്‍ വിഭാഗം മേധാവി ഡോ. എം ദൃശ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Similar News