റൂബിക്സ് ക്യൂബ്സ്, ധ്യാൻ എസ് ജിത്തിന് ലോക റെക്കോർഡ്
15 മിനിറ്റിൽ 39 പ്രാവശ്യം സോൾവ് ചെയ്തതായിരുന്നു ഇതിനു മുമ്പുള്ള റെക്കോർഡ്.
മാള: പിരമിക്സ് റൂബിക്സ് ക്യൂബ്സ് ഏറ്റവും കൂടുതൽ സോൾവ് ചെയ്തതിനുള്ള ഇന്റർനാഷണൽ ആൻ്റ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ലോക റെക്കോർഡ് ഇനി മാള ഹോളി ഗ്രേയ്സ് അക്കാദമി സിബിഎസ്ഇ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി ധ്യാൻ എസ് ജിത്തിന് സ്വന്തം. 15 മിനിറ്റിൽ 62 പ്രാവശ്യം തടസമില്ലാതെ തുടർച്ചയായി റൂബിക്സ് സോൾവ് ചെയ്താണ് ധ്യാൻ നേട്ടം കൈവരിച്ചത്.
15 മിനിറ്റിൽ 39 പ്രാവശ്യം സോൾവ് ചെയ്തതായിരുന്നു ഇതിനു മുമ്പുള്ള റെക്കോർഡ്. ഉദ്യോഗസ്ഥനായ ശ്രീജിത്ത് നാലുമാക്കലിന്റെയും ഖത്തറിൽ ഐ ടി പ്രൊഫഷണലായ ലക്ഷ്മിയുടെയും മകനാണ്. മികച്ച നേട്ടം കൈവരിച്ച് സ്കൂളിന് അഭിമാനമായി മാറിയ ധ്യാൻ എസ് ജിത്തിനെ സ്കൂൾ ചെയർമാൻ ക്ലമൻസ് തോട്ടാപ്പിള്ളി, പ്രിൻസിപ്പാൾ ജോസ് ജോസഫ് ആലുങ്കൽ, വൈസ് പ്രിൻസിപ്പാൾ പി വി ലിവിയ തുടങ്ങിയവർ അനുമോദിച്ചു.