വനാവകാശ നിയമം: 10 ലക്ഷം ആദിവാസികളെ ഒഴിപ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

Update: 2019-02-20 15:46 GMT

ന്യൂഡല്‍ഹി: 2006ല്‍ പാര്‍ലമെന്റ്് പാസാക്കിയ വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 10 ലക്ഷത്തിലധികം ആദിവാസികളെ വനത്തില്‍ നിന്നു ഒഴിപ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. 16 സംസ്ഥാനങ്ങളിലായാണ് 10 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ജൂലൈ 27ന് മുന്‍പ് ആദിവാസികളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വനാവകാശ നിയമം ചോദ്യംചെയ്തു സമര്‍പിച്ച ഹരജികളിലാണ് നടപടി. ഉത്തരവ് നടപ്പാക്കുകയാണെങ്കില്‍ കേരളത്തില്‍ 894 ആദിവാസി കുടുംബങ്ങള്‍ വനത്തില്‍നിന്നും കുടിയൊഴിയേണ്ടിവരും. വനാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തവരുടെ പട്ടിക വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സമര്‍പിച്ചിരുന്നു. ഇവരെ ഒഴിപ്പിക്കാനാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചത്.  

Tags:    

Similar News