ഗാസിയാബാദ്: ഗാസിയാബാദിലെ ഖോഡ കോളനിയില്‍ ടാക്സി ഡ്രൈവറെ തല്ലിക്കൊന്നു. ലഖാന് സിങിനെ( 32) ആണ് മോഹിത് യാദവ് എന്നയാള്‍ ബേസ്ബാള്‍ ബാറ്റ് കൊണ്ടു അടിച്ചു കൊന്നത്. മോഹിതിന്റെ വാഹനത്തിനു ലഖാന് സിങ് വഴി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ലഖാന് സിങിന്റെ കാര്‍ അടിച്ചു തകര്‍ത്ത മോഹിത് ലഖാനെ പുറത്തേക്കു വലിച്ചിഴക്കുകയും ബേസ്ബാള്‍ ബാറ്റു കൊണ്ടു ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ലഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്തതായും മോഹിതിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലിസ് അറിയിച്ചു.