മഹാരാഷ്ട്രയില്‍ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

Update: 2021-07-16 14:08 GMT
മഹാരാഷ്ട്രയില്‍ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍.

രണ്ട് പൈലറ്റുമാര്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഫ്‌ളൈയിങ് സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. സത്പുര പര്‍വതനിരകളുടെ ഭാഗമായ ജില്ലയിലെ ചോപ്ഡ പ്രദേശത്തെ വാര്‍ഡി ഗ്രാമത്തിനടുത്താണ് അപകടം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News