ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 100 ശതമാനം വിവിപാറ്റ് ഏര്‍പെടുത്തുമെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍
ചെന്നൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും വിവിപാറ്റ് സൗകര്യം ഏര്‍പെടുത്തുമെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍. മദ്രാസ് ഹൈക്കോടതിയിലാണു കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. എല്ലാ തിരഞ്ഞെടുപ്പിലും വിവിപാറ്റ് ഏര്‍പാടാക്കണമെന്നാവശ്യപ്പെട്ടു സര്‍പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തങ്ങള്‍ ആര്‍ക്കാണു വോട്ടു രേഖപ്പെടുത്തിയതെന്നു വ്യക്തമാക്കുന്ന സ്ലിപ് എല്ലാ വോട്ടര്‍മാര്‍ക്കും ലഭിക്കുന്നതാണു വിവിപാറ്റ്. ഏഴു സെക്കന്റ് സമയമാണു വോട്ടര്‍മാര്‍ക്കു ഇതു പരിശോധിക്കാന്‍ നല്‍കുന്ന സമയമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൗണ്‍സല്‍ നിരഞ്ജന്‍ രാജഗോപാലന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതോടെ ഹരജി പരിഗണിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയ കോടതി ഹരജി തള്ളി.