യുപിയില്‍ ഭിന്നശേഷിക്കാരനായ 17കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മുന്‍ വൈരാഗ്യം കാരണം രാജേഷ് സിങ് എന്നയാളാണ് ശനിയാഴ്ച തട്ടിക്കൊണ്ടുപോയതെന്നു പോലിസ് പറഞ്ഞു

Update: 2019-02-04 19:04 GMT

ഗോണ്ട: ഉത്തര്‍പ്രദേശില്‍ ഭിന്നശേഷിക്കാരനായ 17വയസ്സുകാരന്‍ മൊഹിതിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഗോണ്ട ജില്ലയില്‍പെട്ട തരബ്ഗഞ്ചിലെ രാഗി വില്ലേജിലാണ് സംഭവം. മുന്‍ വൈരാഗ്യം കാരണം രാജേഷ് സിങ് എന്നയാളാണ് ശനിയാഴ്ച തട്ടിക്കൊണ്ടുപോയതെന്നു പോലിസ് പറഞ്ഞു. പിറ്റേന്ന് സമീപപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയെന്നും പോലിസ് പറഞ്ഞു.


Tags:    

Similar News