ഗുജറാത്തില്‍ ഫാക്ടറിയില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു, 125 പേരെ രക്ഷപ്പെടുത്തി
അഹമ്മദാബാദ്: ഗുജറാത്തില്‍ സൂറത്തിലെ ഒരു പാക്കേജിങ് ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. 125 ഓളം പേരെ രക്ഷപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ കഡോദരയില്‍ പ്രവര്‍ത്തിക്കുന്ന പാക്കേജിങ് ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്.
ഹൈഡ്രോളിക് ലിഫ്റ്റ് വഴി നൂറിലധികം പേരെ പുറത്തെടുക്കുകയായിരുന്നുവെന്ന് ബര്‍ദോളി ഡിവിഷന് ഡെപ്യൂട്ടി സൂപ്രണ്ട് രൂപാല്‍ സോളങ്കി പറഞ്ഞു. എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ ഒരു സംഘം ആളുകള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സഹായത്തിനായി വിളിക്കുന്നതായി ദൃശ്യമാവുന്നു.