യുപിയില്‍ മതിലിടിഞ്ഞുവീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

Update: 2021-06-16 03:41 GMT
യുപിയില്‍ മതിലിടിഞ്ഞുവീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മതിലിടിഞ്ഞുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ആഗ്രയിലെ കഗറോളിലാണ് സംഭവം. മൂന്നും എട്ടും വയസിനിടയിലുള്ള രണ്ട് പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


 അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒമ്പതുപേരാണ് കുടുങ്ങിയിരുന്നത്. പോലിസിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങ് എഎന്‍ഐയോട് പറഞ്ഞു.

Tags:    

Similar News