മഹാരാഷ്ട്ര താനെയില്‍ ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കെ പവര്‍ലൂം ഫാക്ടറിയുടെ കോമ്പൗണ്ട് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു.

Update: 2021-04-17 04:15 GMT

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. താനെയിലെ ഭീവണ്ടി മേഖലയില്‍ കതായ് പ്രദേശത്തെ തുക്കാറം കോമ്പൗണ്ടില്‍ പവര്‍ ലൂം ഫാക്ടറിയില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. മന്‍സുഖ് ഭായ് (45), റാഞ്ചോഡ് പ്രജാപതി (50), ഭഗവാന്‍ ജാദവ് (55) എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കെ പവര്‍ലൂം ഫാക്ടറിയുടെ കോമ്പൗണ്ട് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ടാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റര്‍ പ്രാദേശിക ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് താനെ മുനിസിപ്പല്‍ കോര്‍പറേഷന്റെ റീജ്യനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ (ആര്‍ഡിഎംസി) മേധാവി സന്തോഷ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News