മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് പത്തുപേര്‍ക്ക് ദാരുണാന്ത്യം. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഗോന്ദിയ ജില്ലയിലെ ബിന്ദ്രവന ടോലയിലാണ് അപകടം. ഭണ്ടാരയില്‍നിന്ന് ഗോന്ദിയയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ഗോന്ദിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപയുടെ അടിയന്തര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചു.