
നാഗ്പുര്‍: മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിലെ ആയുധനിര്‍മാണശാലയില്‍ വന്‍ സ്ഫോടനം. എട്ട് പേര്‍ മരണപ്പെട്ടു, പത്തോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
രാവിലെ പത്തരയോടെയാണ് അപകടം. ഫാക്ടറിയിലെ എല്‍.ടി.പി സെക്ഷനിലാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് ജീവനക്കാര്‍ക്ക് മേലെ പതിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരാള്‍ തത്ക്ഷണം മരിച്ചു. വലിയ സ്ഫോടനമാണുണ്ടായതെന്ന് സമീപവാസിള്‍ പറഞ്ഞു. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടിരുന്നതായാണ് വിവരം.