യുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനം; നാലു മരണം

Update: 2023-03-31 11:59 GMT
യുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനം; നാലു മരണം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഒരു വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ വന്‍ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അഭിഷേക്(20), റയീസ് (40), അഹദ് (05), വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനം നടന്ന വീട്ടില്‍ ഇവര്‍ വാടകയ്ക്ക് കഴിയുകയായിരുന്നു. കോട്വാലി നഗര്‍ ഏരിയയിലെ നയാഗോണിലെ വയലുകള്‍ക്ക് നടുവില്‍ നിര്‍മ്മിച്ച വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി ഉച്ചയ്ക്കാണ് വിവരം ലഭിച്ചതെന്ന് എസ്എസ്പി ശ്ലോക് കുമാര്‍ പറഞ്ഞു. പോലിസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും പോലിസിനെ സഹായിക്കുന്നുണ്ട്. നാല് മൃതദേഹങ്ങളാണ് ഇതുവരെ പോലീസ് കണ്ടെടുത്തത്. സ്ഥലത്തുനിന്ന് സിലിണ്ടറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലിസ്, ജില്ലാ ഭരണകൂടം, അഗ്‌നിശമന സേന, സിഎംഒ ടീമുകള്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് യൂനിറ്റും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

Tags:    

Similar News