അരുണാചലില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു

Update: 2024-08-28 09:13 GMT
അരുണാചലില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയില്‍ ട്രക്ക് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ടാപി ഗ്രാമത്തിന് സമീപം ട്രാന്‍സ് അരുണാചല്‍ ഹൈവേയിലാണ് അപകടം. ഹവില്‍ദാര്‍ നഖത് സിങ്, നായിക് മുകേഷ് കുമാര്‍, ഗ്രനേഡിയര്‍ ആശിഷ് കുമാര്‍ എന്നിവരാണ് മരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈനികരെ കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമാണ് സൈനിക ട്രക്ക് അപകടത്തില്‍പ്പെട്ടത്. ജില്ലാ ആസ്ഥാനമായ അപ്പര്‍ സുബന്‍സിരി പട്ടണമായ ഡാപോരിജോയില്‍ നിന്ന് ലെപാരഡ ജില്ലയിലെ ബസാറിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹമാണ് അപകടത്തില്‍പെട്ടത്. ഉടന്‍ നാട്ടുകാരെത്തി പരിക്കേറ്റവരെയും മരിച്ചവരെയും പുറത്തെടുത്തു. സൈനികരുടെ മരണത്തില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു അനുശോചിച്ചു.

Tags:    

Similar News