തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം, രണ്ടുപേര്‍ക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ ശിവകാശിക്ക് സമീപം വിരുദുനഗര്‍ ജില്ലയിലെ തയ്യില്‍പ്പെട്ടിയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ടുസ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Tamil Nadu: An explosion took place at an illegal firecracker manufacturing factory, in Thaiyilpatti near Sivakasi in Virudhunagar district. Two dead, two injured. Rescue operations underway. pic.twitter.com/bXRXwS1vRr
— ANI (@ANI) June 21, 2021
തമിഴ്‌നാട്ടിലെ വലിയ പടക്കനിര്‍മാണ കേന്ദ്രമാണ് ശിവകാശി. മലിനീകരണം സംബന്ധിച്ച 2018 ലെ സുപ്രിംകോടതി വിധി വരുന്നതിന് മുമ്പ് അവിടെയുള്ള പടക്കനിര്‍മാണ യൂനിറ്റുകള്‍ ആയിരക്കണക്കിന് തൊഴിലാളികളെ നിയമിച്ചിരുന്നു. ഇന്ത്യയിലെ പടക്കങ്ങളുടെ 90-95 ശതമാനം വിതരണം ചെയ്തിരുന്നത് മുന്‍കാലങ്ങളില്‍ ശിവകാശിയിലെ പടക്ക നിര്‍മാണ യൂനിറ്റുകളായിരുന്നു. ഇതുവഴി ഏകദേശം 800 ദശലക്ഷം രൂപയുടെ വരുമാനമാണ് അവര്‍ നേടിയിരുന്നത്.