24 മണിക്കൂറിനിടെ 62,480 കേസുകള്‍; രാജ്യത്ത് കൊവിഡ് രോഗികള്‍ 2.97 കോടിയായി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലായി 62,480 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇന്നലെ റിപോര്‍ട്ട് ചെയ്തിനേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. 73 ദിവസത്തിന് ശേഷം എട്ടുലക്ഷത്തില്‍ താഴെ സജീവ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 7,98,656 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ ഒരുദിവസത്തിനിടെ 28,084 പേര്‍ ചികില്‍സ തേടി.
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2.97 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 2,85,80,647 പേരുടെ രോഗം ഭേദമായി. 24 മണിക്കൂറിനിടെ 88,977 രോഗികളെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ആകെ 3,83,490 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 1,587 എണ്ണം ഒരുദിവസത്തെയാണ്. ആകെ രാജ്യത്ത് 26,89,60,399 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. 32,59,003 പേര്‍ക്ക് ഇന്നലെ മാത്രം വാക്‌സിനേഷന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ പ്രതിദിന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 3.24 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ടെസ്റ്റ് പോസിറ്റീവിറ്റി 5 ശതമാനത്തില്‍ താഴെയാണ്. ഏറ്റവും കൂടുതല്‍ അണുബാധയുള്ള സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് തൊട്ടുപിന്നില്‍.