ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിക്ക് നേരേ ആസിഡ് ആക്രമണം
ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ പെണ്‍കുട്ടിക്കുനേരേ ആസിഡ് ആക്രമണം. ഞായറാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെണ്‍കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് സൂപ്രണ്ട് നീരജ് ജാദോണ്‍ വ്യക്തമാക്കി.