പാര്‍ട്ടി ഐടി സെല്‍ അംഗത്തെ ബലാല്‍സംഗം ചെയ്‌തെന്ന് പരാതി; ബിജെപി ലീഗല്‍ സെല്‍ അധ്യക്ഷനെതിരേ കേസ്
കൊല്‍ക്കത്ത: ബിജെപി ബംഗാള്‍ ഘടകം ലീഗല്‍ സെല്‍ അധ്യക്ഷന്‍ ലോകേനാഥ് ചാറ്റര്‍ജിക്കെതിരേ ബലാല്‍സംഗ പരാതിയില്‍ കേസെടുത്തു. ബംഗാള്‍ ബിജെപി ഐടി സെല്‍ അംഗമാണ് ചാറ്റര്‍ജിക്കെതിരേ ആരോപണമുന്നയിച്ചത്. സിക്കിമിലേക്കുള്ള യാത്രയ്ക്കിടെ ചാറ്റര്‍ജി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ പോലിീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേ വിഷയത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും നേരത്തെ ഐടി സെല്‍ അംഗം കത്തയച്ചിരുന്നു.
ചാറ്റര്‍ജിയുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ സിക്കിമിലെ മലഞ്ചെരുവില്‍ നിന്ന് വലിച്ചെറിയുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ലോകേനാഥ് ചാറ്റര്‍ജിക്കെതിരേ അംഗം പരാതി നല്‍കിയത്. കൊല്‍ക്കത്ത പോലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി ലീഗല്‍ സെല്‍ അധ്യക്ഷന്‍ ലോകേനാഥ് ചാറ്റര്‍ജി, കൂട്ടാളികളായ രാകേഷ് കുമാര്‍, രാഹുല്‍, ബിനോദ് സിങ് എന്നിവര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 120 ബി, 323, 342, 506 (ശശ), 295 എ, 377, 511 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോസ്റ്റ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.