സനാതന ധര്‍മ പരാമര്‍ശത്തില്‍ നടപടി; ഉദയനിധി നേരിട്ട് ഹാജരാകണം

Update: 2024-02-03 06:11 GMT

ചെന്നൈ: തമിഴ്നാട് മന്ത്രിയും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ബെംഗളൂരു കോടതി. സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ഉദയനിധി സ്റ്റാലിന് കോടതി നോട്ടീസ് അയച്ചു. ബെംഗളൂരു സ്വദേശി പരമേഷ് നല്‍കിയ പരാതിയിലാണ് കോടതി നടപടി. മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ തമിഴ്നാട്ടില നടന്ന സാഹിത്യ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഡെങ്കി പനിയേയും മലേറിയേയും പോലെ സനാതന ധര്‍മത്തെ ഇല്ലാതാക്കണമെന്നാണ് പരാമര്‍ശം. ഇതിനെ തുടര്‍ന്ന് ബിജെപി രംഗത്ത് വരികയും പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഈ പരാമര്‍ശത്തെ തിരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു.





Tags:    

Similar News