അജിത് ദോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും

അഞ്ചു വര്‍ഷത്തെ ദോവലിന്റെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് കാബിനറ്റ് റാങ്ക് നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

Update: 2019-06-03 09:26 GMT

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ദോവല്‍ തുടരും. കഴിഞ്ഞ കാലയളവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ദോവലിന് കാബിനറ്റ് പദവി കൂടി നല്‍കിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തെ ദോവലിന്റെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് കാബിനറ്റ് റാങ്ക് നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യുടെ തലവനായിരുന്ന സമയത്താണ് അജിത് ദോവല്‍ 2014ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിലെത്തിയത്. ഇദ്ദേഹത്തിന്റെ കാലയളവിലാണ് പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കും ബാലാകോട്ട് ആക്രമണവും നടന്നത്. 1968 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദോവല്‍ 33 വര്‍ഷം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. 10 വര്‍ഷത്തോളം ഇന്റലിജന്‍സ് ബ്യൂറോയുടെ ഓപറേഷന്‍ വിങ് തലവനായിരുന്ന ഇദ്ദേഹത്തെ 1988ല്‍ രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ കീര്‍ത്തിചക്ര നല്‍കി ആദരിച്ചിരുന്നു.


Tags:    

Similar News