അഖിലേഷ് യാദവും മുലായം സിങ് യാദവും ബിജെപി ഏജന്റുമാരെന്ന് ചന്ദ്രശേഖര്‍ ആസാദ്

Update: 2019-04-03 15:03 GMT

ജയ്പൂര്‍: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പിതാവ് മുലായം സിങ് യാദവും ബിജെപി ഏജന്റുമാരെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ആസാദ് ഒരു ബിജെപി ഏജന്റാണെന്നും വാരണാസിയില്‍ നിന്ന് ആസാദ് മല്‍സരിക്കുന്നത് ദലിത് വോട്ടുകള്‍ ഭിന്നിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്നും ബിഎസ്പി അധ്യക്ഷ മായാവതി അഭിപ്രായപ്പെട്ടിരുന്നു. മായാവതിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ആസാദ്.

ദലിത് മുന്നേറ്റത്തെ ബാധിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ വാരണാസിയില്‍ നിന്ന് താന്‍ മല്‍സരിക്കില്ലെന്നും ആസാദ് പറഞ്ഞു. ദലിതര്‍ക്കെതിരേ അതിക്രമം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് അഖിലേഷ് യാദവ് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് അഖിലേഷിന്റെ പിതാവ് പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടിരുന്നു. അവരാണ് ബിജെപി ഏജജന്റുമാര്‍, താനല്ല. അവരെ ചോദ്യം ചെയ്യുന്നത് കൊണ്ടാണ് തന്നെ ബിജെപി ഏജന്റെന്നു വിളിക്കുന്നത്. താന്‍ ബിആര്‍ അംബേദ്്കറുടെ ഏജന്റാണ്- ആസാദ് പറഞ്ഞു. രാജസ്ഥാനിലെ ജയ്പൂരില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിയില്‍ ബിജെപിക്കെതിരേ സഖ്യം രൂപീകരിച്ചാണ് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും മല്‍സരിക്കുന്നത്.

ബിഎസ്പിയുടെ ബ്രാഹ്്മണ മുഖവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ സതീഷ് ചന്ദ്ര മിശ്ര മായാവതിയെ തെറ്റിദ്ധരിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ആസാദ് പറഞ്ഞു. 

Tags:    

Similar News