അലിഗഡ്: റോഡുകളില്‍ മതകര്‍മങ്ങള്‍ നടത്തുന്നത് അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റ് നിരോധിച്ചു. ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധത്തിന്റെ ഭാഗമായി റോഡുകളില്‍ ഹനുമാന്‍ കീര്‍ത്തനവും മഹാ ആരതിയുമടക്കമുള്ള ചടങ്ങുകള്‍ നടത്തുന്നത് ശക്തമായതോടെയാണ് അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.
മുസ്‌ലിംകള്‍ നമസ്‌കാരത്തിനായി റോഡുകളും പൊതുയിടങ്ങളും ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ ഹനുമാന്‍ കീര്‍ത്തനവും മഹാ ആരതിയും നടത്തി പ്രതിഷേധം ശക്തമാക്കിയത്. ഇതോടെ റോഡുകളിലെ എല്ലാ മതചടങ്ങുകളും നിരോധിക്കുകയായിരുന്നു.
റോഡുകളിലെ എല്ലാവിധ മതചടങ്ങുകളും നിരോധിച്ചു. അനുമതിയില്ലാതെ ഒരു മതചടങ്ങുകളും റോഡുകളില്‍ നടത്തരുത്. എന്നാല്‍ ഈദ് പോലുള്ള വിശേഷ ദിവസങ്ങളില്‍ നിയന്ത്രണത്തിനു ഇളവുണ്ടാവുമെന്നും-അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റ് സിബി സിങ് പറഞ്ഞു.