അമര്‍നാഥിലെ മേഘ വിസ്ഫോടനം: 10 മരണം, നാല്‍പതോളം പേരെ കാണാതായി
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.
അമർനാഥ്: അമര്‍നാഥില്‍ മേഘവിസ്ഫോടനം. ഇതേ തുടര്‍ന്ന് ഗുഹാ ക്ഷേത്രത്തിനു സമീപം വെള്ളപ്പൊക്കമുണ്ടായി. നിരവധി പേര്‍ ഗുഹക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. അപകടത്തില്‍ 10 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. 7 പേരെ രക്ഷപ്പെടുത്തി. 30-40 പേരെ കാണാതായതായാണ് വിവരം.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഗുഹക്കകത്ത് നിരവധി ഭക്തരുണ്ടായിരുന്ന സമയത്താണ് സംഭവമുണ്ടായത്. തീര്‍ത്ഥാടകര്‍ക്ക് ഒരിക്കിയിരുന്നു ഭക്ഷണശാലകള്‍ ഒലിച്ച് പോയി.
അമര്‍നാഥ് ഗുഹയ്ക്കുമുകളില്‍ നിന്നാണ് ജലപ്രവാഹമുണ്ടായതെന്ന് ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലിസ് അറിയിച്ചു. ഇതോടെ അമര്‍നാഥ് തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.