കശ്മീരില്‍ ബാങ്ക് ഉദ്യോഗസ്ഥനെ സായുധര്‍ വെടിവച്ച് കൊന്നു

Update: 2022-06-02 08:47 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബാങ്ക് ഉദ്യോഗസ്ഥനെ സായുധര്‍ വെടിവച്ച് കൊന്നു. രാജസ്ഥാന്‍ ഹനുമാന്‍ഗഢ് സ്വദേശി വിജയ് കുമാര്‍ ആണ് മരിച്ചത്. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ വിജയ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴി മരണം സംഭവിക്കുകയായിരുന്നു. കുല്‍ഗാം ജില്ലയിലെ അരേ മോഹന്‍പോറ ഗ്രാമത്തിലെ ഇലാഖാഹി ദേഹതി ബാങ്കിന്റെ കുല്‍ഗാം ബ്രാഞ്ചിലെ മാനേജരായിരുന്നു വിജയ് കുമാര്‍. വിജയ് കുമാര്‍ ബാങ്കിലേക്ക് വരുന്ന വഴിയാണ് സായുധര്‍ വെടിയുതിര്‍ത്തതെന്നാണ് റിപോര്‍ട്ട്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണം നടത്തിയ സായുധര്‍ക്കായി പ്രദേശത്ത് സുരക്ഷാ സേനയും പോലിസും തിരച്ചില്‍ ശക്തമാക്കി. ഇന്ന് രാവിലെ കശ്മീരില്‍ സൈനികര്‍ സഞ്ചരിച്ച വാഹനത്തില്‍ സ്‌ഫോടനം നടന്നിരുന്നു. സംഭവത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. രണ്ടുദിവസം മുമ്പ് കുല്‍ഗാമിലെ ഗോപാല്‍പോര ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപിക സായുധരുടെ വെടിയേറ്റ് മരിച്ചിരുന്നു.

Tags:    

Similar News