ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെന്ന് വിശ്വസിപ്പിച്ച് വിവാഹം, നാസയിലേക്കെന്ന് പറഞ്ഞ് മുങ്ങല്‍
ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനാണെന്ന് വിശ്വസിപ്പിച്ച് വിവാഹം കഴിച്ചശേഷം നാസയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ മുങ്ങിയത്. ഡല്‍ഹി ദ്വാരക സ്വദേശി ജിതേന്ദര്‍ സിങ്ങിനെതിരേയാണ് യുവതി പോലിസില്‍ പരാതി നല്‍കിയത്.
ന്യൂഡല്‍ഹി: ഡിആര്‍ഡിഒ ശാസ്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചശേഷം ഭര്‍ത്താവ് മുങ്ങിയെന്ന പരാതിയുമായി പിഎച്ച്ഡി വിദ്യാര്‍ഥിനി രംഗത്ത്. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനാണെന്ന് വിശ്വസിപ്പിച്ച് വിവാഹം കഴിച്ചശേഷം നാസയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ മുങ്ങിയത്. ഡല്‍ഹി ദ്വാരക സ്വദേശി ജിതേന്ദര്‍ സിങ്ങിനെതിരേയാണ് യുവതി പോലിസില്‍ പരാതി നല്‍കിയത്. നാലുമാസം മുമ്പാണ് ജിതേന്ദര്‍ ഡല്‍ഹിയിലുള്ള പിഎച്ച്ഡി വിദ്യാര്‍ഥിനിയായ യുവതിയെ വിവാഹം കഴിക്കുന്നത്.
ശാസ്ത്രജ്ഞനാണെന്നും പറഞ്ഞ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് യുവതിയെയും കുടുംബാംഗങ്ങളെയും ജിതേന്ദര്‍ കബളിപ്പിച്ചത്. വിവാഹം കഴിഞ്ഞതിനു പിന്നാലെ യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയില്‍ ജോലിലഭിച്ചെന്നും ഉടന്‍ യുഎസ്സില്‍ എത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ഇയാള്‍ മുങ്ങുകയായിരുന്നു. നാസയില്‍ ചേരാന്‍ പോവുന്നുവെന്ന് വിവാഹത്തിന് തൊട്ടുപിന്നാലെ മധ്യവയസ്‌കന്‍ പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. ജിതേന്ദര്‍ അമേരിക്കയിലേക്ക് പോവുന്നുവെന്ന് അവകാശപ്പെട്ട് വീട്ടില്‍നിന്ന് ഇറങ്ങിയതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ അയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചതോടെ അയാള്‍ ഗുരുഗ്രാമിലുണ്ടെന്ന് യുവതിക്ക് വ്യക്തമായി.
ഇയാള്‍ തൊഴില്‍രഹിതനാണെന്നും മുമ്പ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്നും കുടുംബം പിന്നീട് നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചു. കബളിപ്പിക്കപ്പെട്ടെന്ന് യുവതിയും കുടുംബവും തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായതോടെ ജിതേന്ദര്‍ ഗുരുഗ്രാമിലെ വീട്ടില്‍നിന്ന് കടന്നുകളഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിതായി ദ്വാരക പോലിസ് പറഞ്ഞു. ജിതേന്ദര്‍ ഒളിവിലാണെന്നും ഇയാളെ അറസ്റ്റുചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലിസ് അറിയിച്ചു.