പാകിസ്താനെതിരേ യുദ്ധം അനിവാര്യമെന്നു യോഗാ ഗുരു ബാബാരാംദേവ്

Update: 2019-02-20 11:32 GMT

റായ്പൂര്‍: പാകിസ്താനെ പാഠം പടിപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി ഇന്ത്യ പാകിസ്താനെതിരേ യുദ്ധം ചെയ്യേണ്ടത് അനിവാര്യമാണെന്നും യോഗാ ഗുരു ബാബാരാംദേവ്. പാക് ആക്രമണങ്ങളില്‍ 50000 സൈനികരും നിരവധി സാധാരണക്കാരുമാണ് ഇന്ത്യക്ക് നഷ്ടമായത്. ഇത് തുടരാനനുവദിച്ചുകൂടാ. പാകിസ്താനെ പാഠം പടിപ്പിക്കാന്‍ ഇതിലും നല്ലൊരവസരമില്ല. എല്ലാ ദിവസവും വേദന സഹിച്ചു കഴിയുന്നതിലും നല്ലത് യുദ്ധത്തിലൂടെ പാകിസ്താനെ നിലക്കു നിര്‍ത്തുന്നതാണ്. അടുത്ത അമ്പതു വര്‍ഷത്തേക്കു ഉയര്‍ത്തെണീക്കാന്‍ പറ്റാത്ത വിധത്തില്‍ പാകിസ്ഥാനെ കഷ്ണങ്ങളാക്കി മുറിക്കണം. ബലൂചിസ്ഥാനില്‍ പാകിസ്താനെതിരേ പ്രക്ഷോഭം നയിക്കുന്നവരെ ഇന്ത്യ സഹായിക്കണം. ഇവര്‍ക്കു സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും ആയുധങ്ങളും ഇന്ത്യ നല്‍കണമെന്നും രാംദേവ് ആവശ്യപ്പെട്ടു. രാംദേവിന്റെ ഉടമസ്ഥതയലുള്ള പതഞ്ജലി സ്റ്റോറിന്റെ പുതിയ സ്ഥാപനം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു യോഗാ ഗുരു. 

Tags:    

Similar News