ബി.ജെ.പി ഏഴില്‍ ഏഴ് സീറ്റും നേടുമെന്നാണ് പിഎംഎആര്‍ക്യു സര്‍വെ പ്രവചിച്ചത്. ഇന്‍ഡ്യാ സഖ്യത്തിന് വെറും ഒരു സീറ്റും ബിജെപിയ്ക്ക് ആറ് സീറ്റുമാണ് ആക്സിസ് മൈ ഇന്ത്യ സര്‍വെ പ്രവചിക്കുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും എ.എ.പി നാലുസീറ്റുകളിലും ബി.ജെ.പി ഏഴ് സീറ്റുകളിലുമാണ് മത്സരിച്ചത്.
ഇന്ത്യ ടുഡേ സര്‍വെ പ്രകാരം 54 ശതമാനം വോട്ടുകളും ബിജെപി നേടുമ്പോള്‍ എഎപിയുടെ വോട്ടുവിഹിതം 25 ശതമാനവും കോണ്‍ഗ്രസിന്റേത് 19 ശതമാനവുമാണ്. ടുഡേസ് ചാണക്യ ആറ് മുതല്‍ ഏഴ് സീറ്റുകള്‍ വരെ ബിജെപിയ്ക്കും ഒരു സീറ്റ് ഇന്‍ഡ്യ മുന്നണിക്കും പ്രവചിക്കുന്നുണ്ട്. ടൈംസ് നൗവും പോള്‍സ്ട്രാറ്റും ബിജെപിയ്ക്ക് പ്രവചിക്കുന്നത് ഏഴ് സീറ്റുകളും ഇന്‍ഡ്യ മുന്നണിയ്ക്ക് പൂജ്യം സീറ്റുമാണ്. കുറച്ച് വ്യത്യസ്തമായ ഫലമുണ്ടായിരിക്കുന്നത് സി വോട്ടര്‍ സര്‍വെയിലാണ്. എന്‍ഡിഎയ്ക്ക് അവര്‍ നാല് മുതല്‍ ആറ് സീറ്റുകളും ഇന്‍ഡ്യ സഖ്യത്തിന് ഒന്ന് മുതല്‍ മൂന്ന് സീറ്റുകളും പ്രവചിക്കുന്നുണ്ട്.
2019ല്‍ എല്ലാ സീറ്റുകളും ഡല്‍ഹിയില്‍ ബി.ജെ.പി തൂത്തുവാരിയിരുന്നു. 56.8 ശതമാനം വോട്ടുകളായിരുന്നു 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപി നേടിയിരുന്നത്. ഈ ട്രെന്‍ഡിനെ ഇളക്കുന്ന വിധത്തിലുള്ള നിര്‍ണായക സംഭവമാകാന്‍ മുഖ്യമന്ത്രി അരവിന്ദ്‌കെ ജ്‌രിവാളിന്റെ അറസ്റ്റിനും രാഷ്ട്രീയമായ വേട്ടയാടലെന്ന ആരോപണത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെളിയിക്കുന്നത്. വോട്ടെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകളും ഇതുതന്നെയാണ് തെളിയിക്കുന്നത്.ഏഴ് സീറ്റുകളിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപി പാലിച്ച സൂക്ഷ്മത ബിജെപിയെ തുണയ്ക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. മെയ് 25 ന് ആറാം ഘട്ടത്തില്‍ ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടന്നത്. ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ന്യൂഡല്‍ഹി, സൗത്ത് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളിലാണ് എ.എ.പി മത്സരിച്ചത്.