ഡല്‍ഹിയില്‍ 17കാരനെ വെടിവച്ചുകൊന്നു; നാല് പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ പതിനേഴുകാരനെ വെടിവച്ചുകൊന്ന കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയടക്കം നാലു പേര്‍ അറസ്റ്റിലായി. രഞ്ജിത്, ലളിത് കുമാര്‍, നരേഷ്, വിശാല്‍ ഗിരി എന്നിവരാണ് അറസ്റ്റിലായത്.

Update: 2019-10-30 02:54 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനേഴുകാരനെ വെടിവച്ചുകൊന്ന കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയടക്കം നാലു പേര്‍ അറസ്റ്റിലായി. രഞ്ജിത്, ലളിത് കുമാര്‍, നരേഷ്, വിശാല്‍ ഗിരി എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗറിലായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന പതിനേഴുകാരനെ പ്രതികള്‍ തടഞ്ഞു.

എന്നാല്‍, നിര്‍ത്താതെപോകാന്‍ ശ്രമിച്ച പതിനേഴുകാരനെ പ്രതികള്‍ പിന്നില്‍നിന്ന് വെടിവച്ചിടുകയായിരുന്നു. പരിക്കേറ്റുവീണ പതിനേഴുകാരനെ ഉടനെ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളില്‍ നിന്ന് മൂന്ന് കൈത്തോക്കുകളും നാല് തിരകളും പിടിച്ചെടുത്തു. കൊല്ലപ്പെട്ടയാളും പ്രതികളും മുകുന്ദ്പൂര്‍ എന്ന സ്ഥലത്തുള്ളവരാണ്. ഇവര്‍ പരിചയക്കരാണെന്ന് പോലിസ് പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലിസ് പറഞ്ഞു. 

Tags:    

Similar News