മുംബൈ: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ബ്രയാന്‍ ലാറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് 12.30 ഓടെ താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ താരത്തിന് അടിയന്തിര ചികില്‍സ നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു.
ഐസിസി ലോകകപ്പുമായി ബന്ധപ്പെട്ടാണു ലാറ മുംബെയിലെത്തിയത്. സ്വകാര്യ സ്‌പോര്‍ട്‌സ് ചാനലിനു വേണ്ടിയാണ് താരം മുംബൈയിലെത്തിയത്.