വൈഎസ്ആറിന്റെ സഹോദരന്‍ സ്വവസതിയില്‍ മരിച്ചനിലയില്‍

Update: 2019-03-15 14:34 GMT
വൈഎസ്ആറിന്റെ സഹോദരന്‍ സ്വവസതിയില്‍ മരിച്ചനിലയില്‍

അമരാവതി: ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരന്‍ വൈഎസ് വിവേകാനന്ദ റെഡ്ഡി(68) സ്വവസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഇന്നു ഉച്ചയോടെയാണ് ആന്ധ്രാ പ്രദേശ് മുന്‍മന്ത്രി കൂടിയായ വിവേകാനന്ദ റെഡ്ഡിയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഗൂഢാലോചനയുണ്ടെന്നും മുന്‍ എംഎല്‍എയും വിവേകാനന്ദയുടെ ബന്ധുവുമായ വൈഎസ് അവിനാഷ് റെഡ്ഡി പറഞ്ഞു. മൃതദേഹത്തില്‍ തലയില്‍ രണ്ടു മുറിവുകളുണ്ട്. മൃതദേഹം കിടന്നിരുന്ന മുറിയിലും ശുചിമുറിയിലും രക്തം പടര്‍ന്നിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പോലിസ് പറഞ്ഞു. രണ്ടു തവണ എംഎല്‍എയും രണ്ടു തവണ ലോക്‌സഭാ എംപിയുമായിട്ടുണ്ട് വിവേകാനന്ദ റെഡ്ഡി. 

Tags:    

Similar News