സിബിഐ: സ്ഥലം മാറ്റിയതിനെതിരേ എകെ ബസ്സി നല്‍കിയ ഹരജിയില്‍ കേന്ദ്രത്തിനു സുപ്രിംകോടതി നോട്ടീസ്

തന്റെ സ്ഥലംമാറ്റം ഗൂഢാലോചനയാണെന്നും അസ്താനക്കെതിരായ കേസ് അന്വേഷിക്കുന്നതിനാല്‍ തനിക്കെതിരായി വ്യാജ ക്രിമിനല്‍ കേസുകളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നതിന്റെ ആദ്യപടിയാണ് സ്ഥലംമാറ്റമെന്നും ബസ്സി ഹരജിയില്‍ ആരോപിച്ചിരുന്നു

Update: 2019-02-01 12:18 GMT

ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു തന്നെ പോര്‍ട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റിയതിനെതിരേ സിബിഐ ഉദ്യോഗസ്ഥന്‍ എകെ ബസ്സി സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ കേന്ദ്രത്തിനും നാഗേശ്വര റാവുവിനും നോട്ടിസ്. തന്റെ സ്ഥലംമാറ്റം ഗൂഢാലോചനയാണെന്നും അസ്താനക്കെതിരായ കേസ് അന്വേഷിക്കുന്നതിനാല്‍ തനിക്കെതിരായി വ്യാജ ക്രിമിനല്‍ കേസുകളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നതിന്റെ ആദ്യപടിയാണ് സ്ഥലംമാറ്റമെന്നും ബസ്സി ഹരജിയില്‍ ആരോപിച്ചിരുന്നു. സിബിഐക്ക് ഒരു സ്ഥിരം ഡയറക്ടറെ നിയമിക്കാത്തതിനെയും കോടതി ചോദ്യം ചെയ്തു. പത്തു ദിവസത്തിലധികമൊന്നും ഒരു താല്‍കാലിക ഡയറക്ടറുമായി മുന്നോട്ടു പോവാനാവില്ലെന്നും സ്ഥിരം ഡയറക്ടറെ നിയമിക്കാത്തതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ നീക്കി ചുമതല നാഗേശവര്‍ റാവുവിന് നല്‍കിയതിനു പിറകെയാണ് ബസ്സിയടക്കമുള്ള 12 ഉദ്യോഗസ്ഥരെ റാവു സ്ഥലം മാറ്റിയത്. അര്‍ധരാത്രി സിബിഐ ഡയറക്ടറെ മാറ്റി കേന്ദ്ര സര്‍ക്കാര്‍ നാഗേശവര്‍ റാവുവിനെ നിയമിച്ച ഉടനെ അലോക് വര്‍മ നിയമിച്ച ജീവനക്കാരെ അദ്ദേഹം സ്ഥലം മാറ്റുകയായിരുന്നു. ബസ്സിയെ പോര്‍ട്ട് ബ്ലയറിലേക്കാണ് സ്ഥലം മാറ്റിയത്. പിന്നീട് ഡയറക്ടര്‍ സ്ഥാനത്തേക്ക് വര്‍മ തിരിച്ചെത്തിയതോടെ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി. എന്നാല്‍ വീണ്ടും വര്‍മയെ മാറ്റി നാഗേശ്വര്‍ റാവുവിന് തന്നെ ഡയറക്ടര്‍ ചുമതല നല്‍കി. ഇതോടെ ബസ്സിയെ വീണ്ടും പോര്‍ട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റി

Tags:    

Similar News