കയര്‍-കയര്‍ ഉല്‍പ്പന്ന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് സര്‍വകാല റെക്കോര്‍ഡ്

2757.90 കോടി രൂപയുടേതാണ് കയറ്റുമതി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത് ഏകദേശം 30 കോടി രൂപ കൂടുതലാണ്.

Update: 2020-07-15 16:05 GMT

ന്യൂഡല്‍ഹി: 2019-20 വര്‍ഷത്തില്‍ ഇന്ത്യയില്‍നിന്നുള്ള കയര്‍-കയര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് രേഖപ്പെടുത്തുന്നതായി കണക്കുകള്‍. 2757.90 കോടി രൂപയുടേതാണ് കയറ്റുമതി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത് ഏകദേശം 30 കോടി രൂപ കൂടുതലാണ്. 2018-19 ല്‍ ഇത് 2728.04 കോടി രൂപയുടേതായിരുന്നു. 2019-20 വര്‍ഷത്തില്‍ 9,88,996 മെട്രിക് ടണ്‍ കയര്‍-കയര്‍ ഉല്‍പന്നങ്ങളാണ് രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തത്.

കഴിഞ്ഞ വര്‍ഷം 9,64,046 മെട്രിക് ടണ്ണാണ് കയറ്റുമതി ചെയ്തത്. ആഭ്യന്തരവിപണിയിലും കയര്‍-കയര്‍ ഉല്‍പ്പന്നങ്ങളുടെ വര്‍ധിച്ച ആവശ്യകതയാണ് പ്രകടമാവുന്നത്. ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലൂടെയാണ് കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. 99 ശതമാനവും നടത്തുന്നത് തൂത്തുക്കുടി, കൊച്ചി, ചെന്നൈ തുറമുഖങ്ങള്‍ വഴിയാണ്. 

Tags:    

Similar News