മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയ്ക്ക് കൊവിഡ്

Update: 2021-04-20 02:41 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തിങ്കളാഴ്ച അദ്ദേഹത്തെ എയിംസ് ആശുപത്രിയിലെ ട്രോമ കെയറിലുള്ള പ്രത്യേക മുറിയിലേക്ക് മാറ്റി. മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികില്‍സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എയിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News