ഡ്രോണ്‍ കാമറ കേസില്‍ കോണ്‍ഗ്രസ് എംപിയെ അറസ്റ്റ് ചെയ്തു

Update: 2020-03-05 13:54 GMT
ഡ്രോണ്‍ കാമറ കേസില്‍ കോണ്‍ഗ്രസ് എംപിയെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: ഡ്രോണ്‍ കാമറ കേസില്‍ കോണ്‍ഗ്രസ് എംപി അനുമുല രേവന്ത് റെഡ്ഡിയെ നര്‍സിംഗി പോലിസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹിയില്‍ നിന്ന് ഷംഷാബാദില്‍ എത്തിയപ്പോഴാണ് രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ നിന്ന് രേവന്ത് റെഡ്ഡിയെ സൈബരാബാദ് പോലിസ് അറസ്റ്റ് ചെയ്തത്. പൊതുപ്രവര്‍ത്തകന്റെ ഉത്തരവുകളുടെ ലംഘനം, വ്യക്തികളുടെ സ്വകാര്യത ലംഘിക്കല്‍, എയര്‍ക്രാഫ്റ്റ് ആക്റ്റ് തുടങ്ങിയവ പ്രകാരമാണ് റെഡ്ഢിക്കും കൂട്ടാളികള്‍ക്കുമെതിരേ നരസിംഗി പോലിസ് കേസെടുത്തിരുന്നത്.

    പ്രതികള്‍ നര്‍സിംഗിയിലെ മിയാ ഖാന്‍ ഗദ്ദയിലെ സ്വകാര്യ സ്വത്ത് ഡ്രോണ്‍ കാമറ ഉപയോഗിച്ച് ചിത്രീകരിച്ചെന്നാണ് പോലിസ് ആരോപിക്കുന്നത്. കേസില്‍ അഞ്ച് പ്രതികളെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത രേവന്ത് റെഡ്ഢിയെ പോലിസ് പിന്നീട് ഗൊല്‍ക്കോണ്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ രാജേന്ദ്രനഗര്‍ കോടതി ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കുമെന്നാണ് റിപോര്‍ട്ട്.




Tags:    

Similar News