കൊവിഡ്: തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്തത് ആയിരത്തിലധികം കേസുകള്‍
തിങ്കളാഴ്ച മാത്രം 11,377 പേരുടെ സാംപിളുകളാണ് സംസ്ഥാനത്തുനിന്ന് പരിശോധന നടത്തിയത്. ഇതുവരെ 5,03,339 സാംപിളുകള്‍ തമിഴ്‌നാട്ടില്‍നിന്നും പരിശോധിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് 1,162 കൊവിഡ് കേസുകളാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 23,495 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ തീവ്ര വൈറസ് ബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംസ്ഥാനമായി തമിഴ്നാട്. ആകെ മരിച്ചവരുടെ എണ്ണം 184 ആയി. നിലവില്‍ 10,138 പേരാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.
തിങ്കളാഴ്ച മാത്രം 11,377 പേരുടെ സാംപിളുകളാണ് സംസ്ഥാനത്തുനിന്ന് പരിശോധന നടത്തിയത്. ഇതുവരെ 5,03,339 സാംപിളുകള്‍ തമിഴ്‌നാട്ടില്‍നിന്നും പരിശോധിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തിയവരാണ്. ഇതില്‍ 32 പേര്‍ മഹാരാഷ്ട്രയില്‍നിന്നും മാത്രം വന്നവരാണ്. പോസിറ്റീവായവരില്‍ 685 പുരുഷന്മാരും 473 സ്ത്രീകളുമാണുള്ളത്. നാല് പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടില്‍ കഴിഞ്ഞദിവസം 1,149 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.