ചാംപ്യന്‍സ് ലീഗ്: അത്‌ലറ്റിക്കോ മാഡ്രിഡിന് തിരിച്ചടി; രണ്ട് താരങ്ങള്‍ക്ക് കൊവിഡ്

14ന് നടക്കുന്ന മല്‍സരത്തിനായി ലിസ്ബണിലേക്ക് തിരിക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Update: 2020-08-10 10:13 GMT

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിനുള്ള അത്ലറ്റിക്കോ മാഡ്രിഡ് സ്‌ക്വാഡിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14ന് നടക്കുന്ന മല്‍സരത്തിനായി ലിസ്ബണിലേക്ക് തിരിക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗവിവരം യുവേഫായെയും പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷനെയും അറിയിച്ചതായി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. യുവേഫായുടെ തീരുമാനമനുസരിച്ചായിരിക്കും അത്ലറ്റിക്കോ മാഡ്രിഡിന്റെ ലിസ്ബണ്‍ യാത്ര.

14ന് ആര്‍ ബി ലെപ്സിഗിനെതിരേയാണ് അത്ലറ്റിക്കോയുടെ ക്വാര്‍ട്ടര്‍ മല്‍സരം. ടീം ലിസ്ബണിലേക്ക് യാത്ര തിരിച്ചാലും അവിടെ രണ്ട് ടെസ്റ്റുകള്‍ നടത്തിയതിന് ശേഷമായിരിക്കും ടീമുകള്‍ക്ക് കളിക്കാനുള്ള അനുമതി നല്‍കുക. അത്ലറ്റിക്കോ താരങ്ങളുടെ നിരീക്ഷണ കാലാവധി തീര്‍ന്ന ശേഷം മല്‍സരം നടത്താനും യുവേഫാ ആലോചിക്കുന്നുണ്ട്. ഇതിനായി സഹകരിക്കാന്‍ മാഡ്രിഡ് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.  

Tags:    

Similar News