കോവിഡ്- 19: രാജ്യത്ത് 29,607 പേര്‍ നിരീക്ഷണത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

വുഹാനില്‍നിന്ന് തിരിച്ചെത്തിച്ച ആദ്യസംഘത്തിലെ 654 പേര്‍ക്കും രണ്ടാംസംഘത്തിലെ 236 പേര്‍ക്കും രോഗം സ്ഥിരീകരിക്കപ്പെട്ടില്ല.

Update: 2020-03-06 14:30 GMT

ന്യൂഡല്‍ഹി: കോവിഡ്- 19 മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് ഇന്നലെ വരെ 29,607 നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ലോക്‌സഭയില്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെയും അടൂര്‍ പ്രകാശിന്റെയും ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വുഹാനില്‍നിന്ന് തിരിച്ചെത്തിച്ച ആദ്യസംഘത്തിലെ 654 പേര്‍ക്കും രണ്ടാംസംഘത്തിലെ 236 പേര്‍ക്കും രോഗം സ്ഥിരീകരിക്കപ്പെട്ടില്ല.

രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന്റെ ഭാഗമായി മാസ്‌കുകളും വൈദ്യസഹായ ഉപകരണങ്ങളുമായി 15 ടണ്‍ സാധനങ്ങള്‍ ഇന്ത്യ വുഹാനിലേക്ക് അയച്ചിരുന്നു. ടെഹ്‌റാനില്‍ ലബോറട്ടറി സ്ഥാപിക്കുന്നതിന് സഹായിക്കുന്നതിനായി ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞനെ ഇറാനിലേക്ക് അയച്ചിട്ടുണ്ട്. കൊച്ചി ഉള്‍പ്പടെ രാജ്യത്തെ 7 വിമാനത്താവളങ്ങളില്‍ യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ട്. ഇത് 21 വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    

Similar News