നേരിയ ആശ്വാസം; രാജ്യത്ത് പ്രതിദിന കൊവിഡ് കേസിനേക്കാള്‍ കൂടുതല്‍ രോഗമുക്തി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കേസിനേക്കാള്‍ കൂടുതല്‍ രോഗമുക്തി റിപോര്‍ട്ട് ചെയ്തത് രാജ്യത്ത് ആശ്വാസവുകയാണ്. ഒരുദിവസം 43,903 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,21,81,995 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.44 ശതമാനമാണ്. 219 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,40,752 ആയി ഉയര്‍ന്നു.
നിലവില്‍ 4,04,874 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. ചികില്‍സയിലുള്ളത് ആകെ രോഗബാധിതരുടെ 1.23 ശതമാനമാണ്. തുടര്‍ച്ചയായ 71ാം ദിവസവും 50,000ല്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.58%). കഴിഞ്ഞ 73 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.76 ശതമാനവുമാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 91 ദിവസമായി 5 ശതമാനത്തില്‍ താഴെയാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,10,649 പരിശോധനകള്‍ നടത്തി. രാജ്യത്ത് ആകെ നടത്തിയത് 53.14 കോടി (53,14,68,867) പരിശോധനകളാണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 68,75,41,762 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.