രാജ്യത്ത് കൊവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ 31,222 പേര്‍ക്ക് വൈറസ് ബാധ, ടെസ്റ്റ് പോസിറ്റിവിറ്റി 2.05 ശതമാനം

Update: 2021-09-07 07:08 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തുടര്‍ച്ചയായ 72ാം ദിവസവും 50,000ല്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,222 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 33,058,843 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,942 പേര്‍ക്കും രോഗമുക്തി നേടി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,22,24,937 ആയിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.48 ശതമാനം. 290 മരണങ്ങളും രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 4,41,042 ആയി ഉയര്‍ന്നു.

നിലവില്‍ 3,92,864 സജീവകേസുകളാണ് രാജ്യത്തുള്ളത്. ചികില്‍സയിലുള്ളത് ആകെ രോഗബാധിതരുടെ 1.19 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. കഴിഞ്ഞ 8 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയും 92 ദിവസമായി 5 ശതമാനത്തില്‍ താഴെയുമാണ്.

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.56%). കഴിഞ്ഞ 74 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,26,056 പരിശോധനകള്‍ നടത്തി. ആകെ 53.31 കോടിയിലേറെ (53,31,89,348) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. കൊവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത് കേരളത്തിലാണ്.

തിങ്കളാഴ്ച 19,688 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. 16.71 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ശ്രമങ്ങളില്‍ ഇന്നലെ 1.13 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കി. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ മൂന്ന് തവണയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,13,53,571 ഡോസ് വാക്‌സിനുകള്‍ നല്‍കിയതോടെ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 69.90 കോടി (69,90,62,776) പിന്നിട്ടു. 72,26,439 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്.

Tags:    

Similar News