24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 8.7 ലക്ഷമായി, മരണം 23,174
3,01,609 പേര്‍ ഇപ്പോഴും വൈറസ് പിടിപെട്ട് ചികില്‍സയിലാണ്. നിരവധി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വലിയ തോതിലാണ് വൈറസ് ബാധ റിപോര്‍ട്ട് ചെയ്തത്.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28,701 പേര്‍ക്കാണ് വൈറസ് പിടിപെട്ടത്. 551 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം ഇതുവരെ 8.7 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ രോഗബാധയുണ്ടായത്. ആകെ 23,174 പേര്‍ക്ക് മരണം സംഭവിച്ചു. 5,53,471 പേര്‍ രോഗമുക്തരായി. 3,01,609 പേര്‍ ഇപ്പോഴും വൈറസ് പിടിപെട്ട് ചികില്‍സയിലാണ്. നിരവധി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വലിയ തോതിലാണ് വൈറസ് ബാധ റിപോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയില്‍ 2,46,600 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 99,499 പേര്‍ ചികില്‍സയിലാണ്. 1,36,985 പേരുടെ രോഗം ഭേദമായി. ആകെ 10,116 പേരാണ് മരണപ്പെട്ടത്. വൈറസ് ബാധയില്‍ രണ്ടാംസ്ഥാനത്ത് തമിഴ്‌നാടാണ്. ഇവിടെ 1,34,226 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 1,898 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 46,413 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. 85,915 പേരുടെ രോഗം ഭേദമായി. ഗുജറാത്തില്‍ ഞായറാഴ്ച മാത്രം 897 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇവിടെ ആകെ രോഗികളുടെ എണ്ണം 41,897 ആയി. 10,260 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ തുടരുന്നത്.
28,649 പേരുടെ രോഗം ഭേദമായി. ആകെ 2,032 പേര്‍ മരണപ്പെടുകയും ചെയ്തു. പശ്ചിമബംഗാളിലെ കൊവിഡ് -19 കേസുകള്‍ 30,000 കടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 1,560 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ആന്ധ്രാപ്രദേശില്‍ 1,933 കേസുകള്‍ പുതുതായി റിപോര്‍ട്ട് ചെയ്തപ്പോള്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് 29,168 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 1,10,921 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,334 പേര്‍ മരണത്തിന് കീഴടങ്ങി. ആകെ 87,692 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 19,895 പേര്‍ ചികില്‍സയില്‍ കഴിയുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.