രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 97.37 ശതമാനം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,982 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,726 പേര്‍ സുഖം പ്രാപിച്ചു. 97.37 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്താകമാനം ഇതുവരെ 3,09,74,748 പേര്‍ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 4,11,076 പേരാണ്. ചികില്‍സയിലുള്ളത് ആകെ രോഗബാധിതരുടെ 1.29 ശതമാനം വരും. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു. നിലവില്‍ ഇത് 2.37 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.58 ശതമാനം.
അതായത് തുടര്‍ച്ചയായ പത്താം ദിവസവും മൂന്നുശതമാനത്തില്‍ താഴെ. പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ നടത്തിയത് 47.48 കോടി പരിശോധനകളാണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 48.93 കോടി ഡോസ് വാക്‌സിനാണ്. ഇന്ന് രാവിലെ 8 വരെയുള്ള താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് 57,21,937 സെഷനുകളിലൂടെ ആകെ 48,93,42,295 വാക്‌സിന്‍ ഡോസ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,55,115 ഡോസ് വാക്‌സിന്‍ നല്‍കി.
കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 51.01 കോടിയിലധികം (51,01,88,510) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. 7,53,620 ഡോസുകള്‍ ഉടന്‍ ലഭ്യമാക്കും. ഇതില്‍ പാഴായതുള്‍പ്പെടെ 48,60,15,232 ഡോസാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത്. ഉപയോഗിക്കാത്ത 2.69 കോടിയിലധികം (2,69,06,624) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യാശുപത്രികളുടെയും പക്കല്‍ ഇനിയും ബാക്കിയുണ്ട്.