ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിനുള്ള അനുമതി നല്‍കുന്ന കാര്യം തീരുമാനിക്കുന്ന സമിതിയുടെ നിര്‍ണായക യോഗം ഇന്ന് വീണ്ടും ചേരും. രാജ്യത്തിനുള്ളില്‍ ലഭ്യമായ പരീക്ഷണഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം ചേരുക.
സിറം ഇന്‍സ്റ്റിറ്റിയൂട്ട്, ഭാരത്ബയോടെക്ക്, ഫൈസര്‍ എന്നീ കമ്പനികളുടെ അപേക്ഷ സമിതി പരിഗണിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സിറം ഇന്‍സ്റ്റിറ്റൂട്ടിനോട് സമിതി കൂടുതല്‍ രേഖകള്‍ ചോദിച്ചിരുന്നു. അതിനിടെ, സംസ്ഥാനങ്ങളോട് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുക്കാനുള്ള നിര്‍ദേശം കേന്ദ്രം നല്‍കിയിട്ടുണ്ട്. നാളെ വാക്‌സിന്റെ ഡ്രൈ റണ്ണിന് വിവിധ ഇടങ്ങളില്‍ തുടക്കമാവും.